Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോവാക്സിന്‍ രോഗം ഗുരുതരമാകുന്നത് തടയും ; ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2% ഫലപ്രദം

കോവാക്സിന്‍ രോഗം ഗുരുതരമാകുന്നത് തടയും ; ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2% ഫലപ്രദം
ന്യൂഡൽഹി:  കോവാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിശദഫല പ്രകാരം 77.8% ആണ് വാക്സീന്‍റെ ഫലപ്രാപ്തി. രോഗം ഗുരുതരമാകുന്നത് തടയുന്നതില്‍ 93.4% ഫലപ്രദമെന്നും വിലയിരുത്തുന്നു. എന്നാൽ ഈ ഡേറ്റ ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല. ലക്ഷണങ്ങളില്ലാത്ത രോഗബാധ തടയുന്നതിലെ ഫലപ്രാപ്തി 63.6% ആണ്. പുതിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സീൻ 65.2 % ഫലപ്രദമെന്നും കണ്ടെത്തി. 18നും 98നു ഇടയിലുള്ള ലക്ഷണങ്ങളുള്ള 130 കോവിഡ് രോഗികളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നത്. രാജ്യത്തെ 25 ഓളം പ്രദേശങ്ങളിൽനിന്നു സ്വീകരിച്ച സാംപിളുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. വാക്സീന്‍ സ്വീകരിച്ച 12 ശതമാനം പേർക്ക് സാധാരണ നിലയിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെങ്കിൽ 0.5 ശതമാനം ആളുകൾക്കു മാത്രമാണ് ഗുരുതര പാര്‍ശ്വഫലങ്ങൾ രേഖപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുമുന്‍പ് ഭാരത് ബയോടെക് പരീക്ഷണത്തിന്‍റെ വിശദമായ ഫലം വിദഗ്ധസമിതിക്ക് സമര്‍പ്പിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ വിശദ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in