Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘കോസ്മിക് സാംസൺ’ ടീസർ പുറത്ത്; സൂപ്പർഹീറോ കഥയോ? ആകാംക്ഷയുണർത്തി സന്ദീപ് പ്രദീപിന്റെ പുതിയ ചിത്രം

‘കോസ്മിക് സാംസൺ’ ടീസർ പുറത്ത്; സൂപ്പർഹീറോ കഥയോ? ആകാംക്ഷയുണർത്തി സന്ദീപ് പ്രദീപിന്റെ പുതിയ ചിത്രം

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ‘കോസ്മിക് സാംസൺ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫാന്റസി പശ്ചാത്തലത്തിലുള്ള ചിത്രമാണെന്ന സൂചന നൽകുന്ന ടീസർ, ഇതൊരു സൂപ്പർഹീറോ കഥയാണോ എന്ന കൗതുകവും പ്രേക്ഷകരിൽ സൃഷ്ടിച്ചിരിക്കുകയാണ്.

‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘കോസ്മിക് സാംസൺ’. അഭികേർഷ് വസന്താണ് സഹരചയിതാവ്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനോ ടി. എബ്രഹാമാണ്.

ചിത്രത്തിന്റെ കഥാപശ്ചാത്തലമോ കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ടീസർ നൽകുന്ന സൂചനകൾ ചിത്രം ഫാന്റസി വിഭാഗത്തിൽപ്പെടുന്നതാണെന്നാണ്. കേന്ദ്ര കഥാപാത്രമായി സന്ദീപ് പ്രദീപ് പ്രത്യക്ഷപ്പെടുന്ന ലുക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ ശ്രദ്ധ നേടിയിരുന്നു.ടീസറിലെ ദൃശ്യങ്ങളും കഥാപാത്രത്തിന്റെ അവതരണവും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ‘കോസ്മിക് സാംസൺ’ ഒരു സൂപ്പർഹീറോ ചിത്രമാണോ, അതോ വ്യത്യസ്തമായൊരു ഫാന്റസി കഥയാണോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങളും വമ്പൻ കാൻവാസിലുള്ള ചിത്രങ്ങളും പ്രേക്ഷകരിലെത്തിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത്തെ നിർമാണ സംരംഭമാണ് ‘കോസ്മിക് സാംസൺ’. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമിച്ച ബാനറിൽ നിന്നുള്ള പുതിയ ചിത്രം എന്ന നിലയിലും ‘കോസ്മിക് സാംസൺ’ പ്രതീക്ഷയുയർത്തുന്നുണ്ട്. സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എ

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in