Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരിക്ക്

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശ് റായ്ബറേലിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആക്രമണം. ഒരു സംഘം ആയുധധാരികള്‍ അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹര്‍ചരന്ദ്പൂരിലെ മോദി സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോവുകയായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹം. വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് തനിക്ക് നേരെയുണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അതിഥി സിങ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in