Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പെട്രോള്‍ വില നൂറ് കടന്നു; പ്രശസ്ത സിനിമാ താരങ്ങളോട് ഒന്നും മിണ്ടാനില്ലേയെന്ന് കോൺഗ്രസ് നേതാവ്

പെട്രോള്‍ വില നൂറ് കടന്നു; പ്രശസ്ത സിനിമാ താരങ്ങളോട് ഒന്നും മിണ്ടാനില്ലേയെന്ന് കോൺഗ്രസ് നേതാവ്
മുംബൈ : കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതികരിക്കാനില്ലേ എന്ന് അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്. ഇന്ധനവില 100 കടന്ന സാഹചര്യത്തിലാണ് മൂവര്‍ക്കും ജഗ്തപ് കത്തയച്ച് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച ഇവര്‍ക്ക് ഇപ്പോഴൊന്നും പറയാനില്ലേ എന്നാണ് ജഗ്തപ് ചോദിച്ചത്. ‘ഉയര്‍ന്ന് വന്ന ഇന്ധന വിലയില്‍ മുമ്പ് ട്വീറ്റ് ചെയ്തവരാണ് ഇവര്‍. അതൊക്കെ നല്ലതാണ്. പക്ഷെ പെട്രോള്‍ വില നൂറും കടന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ മിണ്ടാതിരിക്കുന്നത്?,’ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജഗ്തപ് മറുപടി പറഞ്ഞു. 2012 ല്‍ അമിതാഭ് ബച്ചന്‍ ഇന്ധനവില വര്‍ധനയില്‍ ട്വീറ്റ് ചെയ്തു. അന്ന് 63 രൂപയായിരുന്നു പെട്രോള്‍ ലിറ്ററിന് വില. എന്നിട്ടെന്തുകൊണ്ടാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. കുതിച്ചുയരുന്ന ഇന്ധനവിലയ്‌ക്കെതിരെ മുംബൈ മെട്രോ മാളിന് പുറത്ത് ജഗ്തപിന്റെ നേതൃത്വത്തില്‍ മുംബൈ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. മുംബൈയില്‍ മെയ് 29നാണ് പെട്രോള്‍ വില 100 രൂപ കടന്നത്. മുംബൈയില്‍ ഡീസല്‍ ലിറ്ററിന് 92.69 രൂപയാണ് വര്‍ധിച്ച വില.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in