Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

എടവണ്ണപ്പാറ: പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടി (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ വീരാൻകുട്ടി പിന്നീട് കെ.എസ്.യു നേതാവായി മാറി. മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം കോൺഗ്രസിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് അദ്ദേഹം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്.

ഭാര്യ: കോനോത്ത് ഫാത്തിമ. മക്കള്‍: ഫായിസ്, ഫവാസ് (ഇരുവരും ഖത്തര്‍), ഫാസില്‍ (അസി. ഷിഫ്റ്റ് എന്‍ജിനിയര്‍, കെ.എസ്.ഇ.ബി. തിരുവമ്പാടി), എം.വി. ഫാരിസ് (എച്ച്.ആര്‍, അക്കൗണ്ട് ലീഡ്). മരുമക്കള്‍: ഫാത്തിമ ജസ്ബിന്‍ പറമ്പന്‍, ഷോമിയ (അഞ്ചരക്കണ്ടി), ഫാത്തിമ താനി (താമരശ്ശേരി). സഹോദരങ്ങള്‍: ഉണ്ണീന്‍ ഹാജി മധുരക്കുഴി, റഹ്‌മാന്‍ മധുരക്കുഴി. കബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനില്‍

Related articles

See all
Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാ...

Save your stories

Sign in