Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കരൂര്‍ ദുരന്തം: 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും

കരൂര്‍ ദുരന്തം: 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ വിജയ് സര്‍ക്കാരിന്റെ തീരുമാനം. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് വീതമാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും. ഇതിനായി ഈ മാസം പത്താം തീയതി അദ്ദേഹം കരൂരിലെത്തും.

2025 സെപ്റ്റംബര്‍ 27-നായിരുന്നു തമിഴ്നാടിനെ നടുക്കിയ ദുരന്തം നടന്നത്. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് കരൂരില്‍ ഒത്തുകൂടിയത്. എന്നാല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഏഴ് മണിക്കൂറോളം വൈകിയാണ് വിജയ് വേദിയിലെത്തിയത്.

വിജയ്യുടെ വാഹനവ്യൂഹം എത്തിയതോടെ അതുവരെ തടിച്ചുകൂടിനിന്ന ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് അനിയന്ത്രിതമായ തിക്കും തിരക്കിനും കാരണമാവുകയും 41 പേരുടെ ദരുണാന്ത്യത്തില്‍ കലാശിക്കുകയുമായിരുന്നു. 

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in