Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി വി.ഡി. സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ 6 മണിക്ക് ഔദ്യോഗിക വസതിയില്‍ ഗൃഹപ്രവേശം

മുഖ്യമന്ത്രി വി.ഡി. സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ 6 മണിക്ക് ഔദ്യോഗിക വസതിയില്‍ ഗൃഹപ്രവേശം

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങുകളോടെയാകും മുഖ്യമന്ത്രി പുതിയ വസതിയില്‍ ചാര്‍ജെടുക്കുക. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് മുഖ്യമന്ത്രിയുടെ താമസം മാറ്റം നീണ്ടുപോയത്.

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ക്ലിഫ് ഹൗസ് വളപ്പില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗങ്ങളിലെ പണികള്‍ ഉള്‍പ്പെടെ ചില ക്രമീകരണങ്ങള്‍ കൂടി ഇനി പൂര്‍ത്തിയാകാനുണ്ട്. എങ്കിലും അടിയന്തര പ്രവൃത്തികള്‍ തീര്‍ത്ത് താമസം മാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസിലാണ്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മാറുന്നതോടെ കന്റോണ്‍മെന്റ് ഹൗസ് ഒഴിയുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അങ്ങോട്ട് താമസം മാറുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ വസതികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in