Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; രാഹുലിന്റെ വാഗ്ദാനം നടപ്പായി

മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; രാഹുലിന്റെ വാഗ്ദാനം നടപ്പായി
ന്യൂദല്‍ഹി: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ ഒപ്പിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ നടപ്പാക്കപ്പെട്ടിരിക്കുന്നത്. രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങളാണ് ആദ്യഘട്ടത്തില്‍ എഴുതിത്തള്ളിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുംമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുമെന്നും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷമായിരുന്നു മധ്യപ്രദേശില്‍ പൊലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൂന്ന് കുടുംബാംഗങ്ങള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചടങ്ങില്‍ വേദി പങ്കിട്ടിരുന്നു. കര്‍ഷക സൗഹൃദ ഭരണമായിരിക്കും കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ എന്ന് ഉറപ്പുനില്‍കുന്നതായിമാറി ഈ വാഗ്ദാന പാലനം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in