Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു; ഒക്ടോബർ 10-ന് ജന്തർ മന്തർ മാർച്ചുമായി സി ജെ പി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു; ഒക്ടോബർ 10-ന് ജന്തർ മന്തർ മാർച്ചുമായി സി ജെ പി

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ പത്തിന് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഗാന്ധിജയന്തി ദിനത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാൻ സിജെപി തീരുമാനിച്ചത്. വോട്ടർ പട്ടികയിലെയും എസ്ഐആർ (SIR) നടപടികളിലെയും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് സിജെപിയും പ്രതിപക്ഷ പാർട്ടികളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെടുന്നത്.

നേരത്തെ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ ഒരു മാസം നീണ്ട വമ്പൻ പ്രക്ഷോഭത്തിന് സിജെപി നേതൃത്വം നൽകിയിരുന്നു. തുടർന്നാണ് പ്രക്ഷോഭം പുതിയ വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 10-ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്നും, പോലീസ് തടയുന്ന ഇടം പ്രതിഷേധ കേന്ദ്രമാക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ എക്‌സിലൂടെ (X) വ്യക്തമാക്കി.

മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ സമാധാനപരമായിട്ടായിരിക്കും പ്രക്ഷോഭം നടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ സംരക്ഷിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും എല്ലാ പൗരന്മാരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികളും യുവജനസംഘടനകളും നടത്തിയ സമരങ്ങളെ തുടർന്ന് ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിരുന്നു.


Related articles

See all
Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Save your stories

Sign in