Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പരിശോധിക്കാൻ പ്രത്യേക സമിതി, ബിരുദം റദ്ദാക്കണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യം

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പരിശോധിക്കാൻ പ്രത്യേക സമിതി, ബിരുദം റദ്ദാക്കണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല. ആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. ചിന്തയുടെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റിൽ ആവശ്യമുയർന്നു. എന്നാല്‍ എൽ.ഡി.എഫ്. അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാൽ  പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് ശശികുമാർ  വിസി ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് ചിന്താ ജെറോം തയ്യാറാക്കിയ പ്രബന്ധത്തിനാണ്  കേരളസർവ്വകലാശാല പി എച്ച് ഡി ബിരുദം നൽകിയത്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ 'വാഴക്കുല' മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തിൽ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം വൈലോപ്പള്ളി എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. കേരള സർവകലാശാലയുടെ മുൻ പിവിസി ഡോ: പി. പി. അജയകുമാറിന്റെ മാർഗനിർദേശത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in