Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മറാത്ത സാമ്രാജ്യത്തിന്റെ കഥപറയുന്ന ബിഗ് ബജറ്റ് ചിത്രം; റിഷഭ് ഷെട്ടിയുടെ 'ഛത്രപതി ശിവാജി മഹാരാജ്'

മറാത്ത സാമ്രാജ്യത്തിന്റെ കഥപറയുന്ന ബിഗ് ബജറ്റ് ചിത്രം; റിഷഭ് ഷെട്ടിയുടെ 'ഛത്രപതി ശിവാജി മഹാരാജ്'

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം "ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്" സിനിമയിലെ താരനിരയിലേക്ക് ഭൂമി സതീഷ് പെഡ്‌നേക്കറും എത്തുക്കുന്നു. ധീരവനിതയും നിർഭയ യോദ്ധാവുമായ ബെലവാടി മല്ലമ്മ എന്ന ചരിത്ര കഥാപാത്രത്തെയാണ് ഭൂമി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രശസ്തരായ ഒട്ടേറെ അഭിനേതാക്കളും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധരും അണിനിരക്കുന്ന ചിത്രത്തിലേക്ക് മറ്റൊരു പ്രമുഖ താരം കൂടി എത്തിയത് വലിയ പ്രതീക്ഷ ഉണർത്തുന്നുണ്ട്.

'കാന്താര ഫാൻ ആണ് ഞാൻ'; റിഷഭിനൊപ്പം അഭിനയിക്കാൻ ആവേശം

മഹാനായ മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതം പറയുന്ന ഇത്രയും വലിയൊരു സിനിമാറ്റിക് വിസ്മയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് ഭൂമി പെഡ്‌നേക്കർ പ്രതികരിച്ചു. കർണാടകയിലെ ധീര യോദ്ധാവ് റാണി ബെലവാടി മല്ലമ്മയെ സ്‌ക്രീനിൽ ജീവസുറ്റതാക്കാൻ കഴിയുന്നത് ഒരു വലിയ ആദരവായാണ് കാണുന്നത്. താൻ ഒരു വലിയ 'കാന്താര' ആരാധികയാണെന്നും അതിലെ റിഷഭ് ഷെട്ടിയുടെ പ്രകടനം അത്ഭുതപ്പെടുത്തിയതാണെന്നും, അതിനാൽ സന്ദീപ് സിങ് ഈ കഥാപാത്രവുമായി സമീപിച്ചപ്പോൾ തന്നെ സമ്മതം മൂളുകയായിരുന്നുവെന്നും ഭൂമി കൂട്ടിച്ചേർത്തു. മുമ്പ് ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഈ വേഷത്തിൽ തന്നെ പരിഗണിച്ചതിന് നിർമ്മാതാക്കൾക്ക് നന്ദിയെന്നും താരം വ്യക്തമാക്കി.

വൻ കാൻവാസിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഇതിഹാസ ചിത്രം

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്ദീപ് സിംഗ് നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളുള്ള ഇതിഹാസമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഋഷി വിർമണിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

സംഗീതവും സാങ്കേതിക നിരയും

അമിത് ത്രിവേദി സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് വരികളെഴുതുന്നത് ദേശീയ അവാർഡ് ജേതാവായ പ്രസൂൺ ജോഷിയാണ്. ചരിത്രപരമായ ഈ സിനിമാക്കാഴ്ചയെ അതിഗംഭീരമായി സ്ക്രീനിൽ എത്തിക്കാനുള്ള വിപുലമായ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. (പി.ആർ.ഒ - ശബരി).

Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Save your stories

Sign in