Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ DYFI നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ DYFI നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
Ramesh-Chennithala തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റലിലെ റൂമില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവന്‍ ലാല്‍ എന്ന ഡി വൈ എഫ് ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി ജി പി ലോക് നാഥ് ബെഹ്‌റക്ക് കത്ത് നല്‍കി. പ്രതിയെ രക്ഷിക്കാന്‍ പൊലീസ് മനപ്പൂര്‍വ്വം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നു കാട്ടി ഇരയായ പെണ്‍കുട്ടി പ്രതിപക്ഷ നേതാവിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ആവശ്യം മുന്‍ നിര്‍ത്തി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് ചീഫിന് കത്ത് നല്‍കിയത്. പൊലീസ് ആസ്ഥാനത്തിന്റെ വിളിപ്പാടകലെ വച്ച് നടന്ന സംഭവമായിട്ട് കൂടി ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. മാത്രമല്ല കേസന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് പുലര്‍ത്തി വരുന്നത്. പ്രതിയെ രക്ഷപ്പെടുത്താന്‍ സി പി എം നേതാക്കള്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിവരുന്ന സാഹചര്യത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. ഇര നല്‍കിയ മൊഴികളുടെയും സഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പ്രതിയായ ഡി വൈ എഫ് ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in