Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുദ്ധവാര്‍ത്തകളില്‍ പരിഭ്രാന്തി വേണ്ട; വാര്‍ത്താ ചാനലുകളുടെ ടിആര്‍പി റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സര്‍ക്കാര്‍

യുദ്ധവാര്‍ത്തകളില്‍ പരിഭ്രാന്തി വേണ്ട; വാര്‍ത്താ ചാനലുകളുടെ ടിആര്‍പി റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സര്‍ക്കാര്‍
    ന്യൂഡല്‍ഹി: ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ചാനല്‍ റേറ്റിംഗുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക് (BROADCAST AUDIENCE RESEARCH COUNCIL) ഡാറ്റ പുറത്തുവിടുന്നത് നാലാഴ്ചത്തേക്കോ അല്ലെങ്കില്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയോ ആണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില ചാനലുകള്‍ അനാവശ്യമായ ഊഹാപോഹങ്ങളും ഭീതിജനകമായ വാര്‍ത്തകളും നല്‍കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ക്കും ആശങ്കയ്ക്കും കാരണമാകുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2014ല്‍ വാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ച 'ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സികള്‍ക്കുള്ള നയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍' പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ് ബാര്‍ക്. സര്‍ക്കാരിന്റെ ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ഇത്തരം ഏജന്‍സികള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നിലവില്‍ നാലാഴ്ചത്തേക്കാണ് റേറ്റിംഗ് ഡാറ്റാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇതില്‍ മാറ്റം വരുത്തും. യുദ്ധവാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുന്നതിലൂടെ ചാനലുകള്‍ക്കിടയില്‍ ടിആര്‍പി റേറ്റിംഗിനായി നടക്കുന്ന മത്സരത്തിന് തടയിടുക എന്നതാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഋ

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in