Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഒരു വോട്ടർക്കും വോട്ടവകാശം നഷ്ടപ്പെടരുത്, ജനവിശ്വാസം ഇല്ലാതാക്കരുത്'; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി സിബിസിഐ

'ഒരു വോട്ടർക്കും വോട്ടവകാശം നഷ്ടപ്പെടരുത്, ജനവിശ്വാസം ഇല്ലാതാക്കരുത്'; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി സിബിസിഐ

ഡൽഹി: രാജ്യത്ത് തുടരുന്ന പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് ഉയരുന്ന ക്രമക്കേട് റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തി കത്തോലിക്ക ബിഷപ്പുമാരുടെ കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI). സാധുവായ ഒരു വോട്ടർക്കും ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സി.ബി.സി.ഐ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

എസ്.ഐ.ആർ നടപടികൾ സ്വതന്ത്രവും നീതിപൂർവവും പൂർണമായും സുതാര്യവുമായ രീതിയിൽ നടപ്പാക്കണമെന്ന് സി.ബി.സി.ഐ അഭ്യർഥിച്ചു. അർഹരായ പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യം ഒരിക്കലും സാധാരണ നടപടിയായി മാറരുത്. അത്തരമൊരു പ്രവണത ജനാധിപത്യ സംവിധാനത്തിന് തന്നെ ഗുരുതരമായ ഭീഷണിയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ചൂണ്ടിക്കാട്ടിയ സഭ, ഓരോ അർഹനായ പൗരന്റെയും വോട്ട് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ പൂർണമായും പക്ഷപാതരഹിതമായി പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർത്തു.

ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് സി.ബി.സി.ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം, പ്രതിഷേധക്കാർ യാതൊരു തരത്തിലുള്ള അക്രമവും ഒഴിവാക്കി സമാധാനപരമായ രീതിയിൽ പ്രതിഷേധം തുടരണമെന്നും സഭാ നേതൃത്വം അഭ്യർഥിച്ചു. വോട്ടവകാശം പൂർണമായും സംരക്ഷിക്കപ്പെടണമെന്നും തെരഞ്ഞെടുപ്പ് നടപടികളിൽ ജനവിശ്വാസം നിലനിർത്തണമെന്നുമാണ് സി.ബി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.



Related articles

See all
Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

"തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റും, അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്"; രാജ്‌നാഥ് സിംഗിന് മറുപട...

Save your stories

Sign in