Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഭൂമി മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല' മരങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ട്; 'വൃക്ഷാവകാശ പ്രഖ്യാപനം' ഔദ്യോഗികമായി അംഗീകരിച്ച് കനേഡിയൻ മുനിസിപ്പാലിറ്റി

'ഭൂമി മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല' മരങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ട്; 'വൃക്ഷാവകാശ പ്രഖ്യാപനം' ഔദ്യോഗികമായി അംഗീകരിച്ച് കനേഡിയൻ മുനിസിപ്പാലിറ്റി

ക്യൂബെക്ക്: ഭൂമിയുടെ അവകാശം മനുഷ്യന് മാത്രമുള്ളതല്ല, മറ്റു ജീവജാലങ്ങൾക്കുമൊപ്പമുള്ളതാണെന്ന ആശയത്തിന് ഔദ്യോഗിക അംഗീകാരം നൽകി കാനഡയിലെ ക്യൂബെക്കിലുള്ള ടെറാസ്-വോഡ്രെയ്  മുനിസിപ്പാലിറ്റി. മരങ്ങളെ വെറും പ്രകൃതി വിഭവങ്ങളായി കാണാതെ ജീവനുള്ള സത്തകളായി അംഗീകരിച്ചുകൊണ്ട് 'യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ട്രീ റൈറ്റ്സ്' ഔദ്യോഗികമായി പാസാക്കുന്ന ലോകത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായി ടെറാസ്-വോഡ്രെയ് മാറി. ജൂൺ 9-ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പരിസ്ഥിതി വക്താവും 'ലാ കോംപാഗ്നി ഡെസ് പാപ്പിലോൺസ് ബ്ലൂസി'ന്റെ സ്ഥാപകനുമായ റിക്കാർഡോ റേ തയ്യാറാക്കിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മനുഷ്യനെപ്പോലെ നിയമപരമായ വ്യക്തിത്വമല്ല നൈതിക ഉത്തരവാദിത്തം

മരങ്ങൾക്ക് ജീവിക്കാനും വളരാനും അവയുടെ അഖണ്ഡത നിലനിർത്താനുമുള്ള അവകാശമുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു. എന്നാൽ ഇത് മരങ്ങൾക്ക് മനുഷ്യരെപ്പോലെ കോടതിയിൽ അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ വ്യക്തിത്വം നൽകുന്നില്ല. പകരം, മരങ്ങളോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ മനുഷ്യരെയും പൊതുസ്ഥാപനങ്ങളെയും പ്രാപ്തരാക്കുന്ന നൈതിക, ശാസ്ത്രീയ, സാംസ്കാരിക ചട്ടക്കൂടായാണ് ഇത് പ്രവർത്തിക്കുക.

ആന്ദ്രെ ദെഷ്രോഷെയുടെ 'Des arbres et des arts' എന്ന സിനിമ മുന്നോട്ടുവെച്ച ആശയങ്ങളാണ് പ്രമേയത്തിന് വഴിയൊരുക്കിയതെന്ന് മേയർ മിഷേൽ ബൂർദോ പറഞ്ഞു. വേരുകളിലൂടെ പരസ്പരം ആശയവിനിമയം നടത്താനും ശ്വസിക്കാനും കഴിയുന്ന ജീവികളാണ് മരങ്ങളെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ. 

പകരം തൈകള്‍ നട്ടുപിടിപ്പിക്കും; ഹരിത അടിസ്ഥാനസൗകര്യം 

അടുത്തകാലത്ത് മൂന്ന് തവണ വെള്ളപ്പൊക്കത്തെ അഭിമുഖീകരിച്ച ഈ പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ മരങ്ങളെ “ഹരിത അടിസ്ഥാനസൗകര്യം” എന്നാണ് മേയർ വിശേഷിപ്പിച്ചത്. നഗരത്തിൽ ഇനി ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത് നിർബന്ധമാക്കാനും നഗരവൃക്ഷവൽക്കരണം വർദ്ധിപ്പിക്കുന്നതിനായി പ്രദേശവാസികൾക്ക്  സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യാനും മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Save your stories

Sign in