Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ; വന്‍ ആക്രമണം ഒഴിവായതായി ബിഎസ്എഫ്

കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ; വന്‍ ആക്രമണം ഒഴിവായതായി ബിഎസ്എഫ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ഒളിത്താവളത്തില്‍ നിന്ന് എകെ 47 തോക്കുകളും ചൈനീസ് പിസ്റ്റളും തിരകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്‍പായി ഒരു വലിയ ആക്രമണം ഒഴിവായതായി ബിഎസ്എഫ് അറിയിച്ചു. പൂഞ്ചിലെ സംഗഡ് ഗ്രാമത്തിലെ വനമേഖലയില്‍ ആര്‍ആര്‍, എസ്ഒജി പൂഞ്ച് എന്നിവയുമായി സഹകരിച്ച് ബിഎസ്എഫിന്‍റെ സംയുക്ത പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇതിനിടയില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ കിഷ്ത്വാറില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തില്‍ ജമ്മു-ഇ-ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഞായറാഴ്ച റെയ്ഡുകള്‍ നടത്തിയിരുന്നു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിലാണ് കശ്മീരിലെ 10 ജില്ലകളിലേയും ജമ്മുവിലെ നാല് ജില്ലകളിലെയും 56 സ്ഥലങ്ങളില്‍ എന്‍ഐഎയും പോലീസും സിആര്‍പിഎഫും സംയുക്തമായി റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in