Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് പ്രജ്ഞ ; ഡാന്‍സ് ചെയ്യാന്‍ പ്രശ്നമില്ലേയെന്ന് വിമർശനം

കൊവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് പ്രജ്ഞ ; ഡാന്‍സ് ചെയ്യാന്‍ പ്രശ്നമില്ലേയെന്ന് വിമർശനം
ഭോപ്പാല്‍ : ആരോഗ്യപ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് കൊവിഡ് വാക്സിന്‍ എടുപ്പിച്ചതില്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ വിമർശനം.  വീട്ടില്‍ വച്ച് വാക്സിന്‍ സ്വീകരിക്കുന്ന പ്രജ്ഞയുടെ വിഡിയോ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലുജ പങ്കുവച്ചു. നിലവില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് വീട്ടിലെത്തി വാക്സിന്‍ നല്‍കാന്‍ അനുവാദം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനടക്കമുള്ളവര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാണ് വാക്സീന്‍ സ്വീകരിച്ചത്. അപ്പോള്‍ പ്രജ്ഞക്ക് മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്നാണ് വിമർശനം. https://twitter.com/NarendraSaluja/status/1415303325164081158 പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും പ്രജ്ഞക്ക് ആരോഗ്യപ്രശ്നമുള്ളതിനാലാണ് വീട്ടിലെത്തി വാക്സിന്‍ നല്‍കിയതെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ വാക്സിനെടുക്കുന്നതിന് മുമ്പുള്ള ദിവസം വിവാഹ പാര്‍ട്ടികളില്‍ ഡാന്‍സ് ചെയ്യുകയും ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്ന പ്രജ്ഞയുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in