Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുടര്‍വിവാദങ്ങളില്‍ ഉലഞ്ഞ് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത പുതിയ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു

തുടര്‍വിവാദങ്ങളില്‍ ഉലഞ്ഞ് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത പുതിയ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു

ചോദ്യപേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലിയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും അയോധ്യയിലെ സംഭാവന ക്രമക്കേട് ആരോപണങ്ങളും സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കരകയറും മുന്‍പേ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങള്‍ കേന്ദ്ര ഭരണനേതൃത്വത്തെയും ബി.ജെ.പി.യെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഉയര്‍ന്നുവന്ന ഈ ആരോപണങ്ങള്‍ ഭരണപക്ഷത്തിന് വലിയ രാഷ്ട്രീയ തലവേദനയായിരിക്കുകയാണ്.

ബ്രിക്സ് ഉച്ചകോടിയുടെ വിജയകരമായ സംഘാടനം മുന്‍നിര്‍ത്തി ദേശീയ രാഷ്ട്രീയത്തില്‍ അനുകൂല തരംഗമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകള്‍ പുറത്തുവരുന്നത്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ നേരിട്ട് ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത് മൂന്നംഗ കമ്മിഷനില്‍ വ്യക്തമായ ഭൂരിപക്ഷം പോലുമില്ലാതെയാണെന്ന വെളിപ്പെടുത്തല്‍ ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

ഇതിനുപുറമേ, ഫോം ആറില്‍ വരുത്തിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി യുവവോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ കമ്മീഷന്‍ മനഃപൂര്‍വം തടസ്സങ്ങള്‍ സൃഷ്ടിച്ചു എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു. നിലവില്‍ ഭരണസംവിധാനങ്ങളോട് വിയോജിപ്പുള്ള യുവതലമുറയ്ക്കിടയില്‍ ഈ വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും.

ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും, അദ്ദേഹത്തിന്റെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയമിച്ചവരാണെന്നത് ഭരണനേതൃത്വത്തിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. ഭിന്നതകള്‍ മറച്ചുവെക്കാന്‍ മൂന്ന് കമ്മീഷണര്‍മാരെയും ഒരുമിച്ചിരുത്തി വാര്‍ത്താസമ്മേളനം നടത്താന്‍ ഉന്നതതലത്തില്‍ ശ്രമം നടന്നുവെങ്കിലും അത് പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ആരോപണങ്ങളുടെ മുനയൊടിച്ച് പ്രതിപക്ഷ പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നത് കണ്ടറിയണം. എന്‍.ഡി.എ. ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്റെ പ്രതികരണങ്ങള്‍ ഭരണമുന്നണിക്കുള്ളിലും അതൃപ്തി പുകയുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വരുന്ന ശൈത്യകാലം ശക്തമായ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Related articles

See all
Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Save your stories

Sign in