Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എക്‌സിറ്റ് പോളുകളില്‍ പതറി ബി.ജെ.പി; കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദം

എക്‌സിറ്റ് പോളുകളില്‍ പതറി ബി.ജെ.പി; കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദം
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗമാകുമെന്നും, മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പ്രവചിച്ച് എക്‌സിറ്റ് പോള്‍. ലോക്‌സഭാ തെരഞ്ഞടുപ്പിലേക്കുള്ള സെമിഫൈനല്‍ എന്നാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ്‌പോളുകളുടെ വരവ്. എ.ബി.പി, ഇന്ത്യാ ടുഡേ, ടൈംസ് നൗ, ഇന്ത്യാ ടിവി തുടങ്ങിയവയാണ് എക്‌സിറ്റ്‌പോളുകള്‍ പുറത്തുവിട്ടത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് ഭൂരിപക്ഷം സര്‍വ്വേകളുടെയും പ്രവചനം. ഇന്ത്യൂ ടുഡേ സര്‍വേ കോണ്‍ഗ്രസിന് 141 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്. ചത്തീസ്ഗഡില്‍ ശക്തമായ തിക്രോണ മത്സരത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  എന്നാല്‍ ഈ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ബി.ജെ.പി ക്യാമ്പുകളില്‍ മൗനംപടര്‍ന്നിരിക്കുകയാണ്. മോദിയുടെ പി.ആര്‍ വര്‍ക്കുകളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ കൈയൊഴിഞ്ഞുതുടങ്ങിയെന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതി. ഇതിനോടകം വന്ന 10 സര്‍വ്വേ ഫലങ്ങളില്‍ കൂടുതലും ബി.ജെ.പിക്ക് പ്രതികൂല കാലാവസ്ഥയെന്ന് വിലയിരുത്തുന്നു. ഛത്തീസ്ഡില്‍ നിന്നുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപിക്ക് ആശ്വാസം നല്‍കുന്നത് അല്ല. 90 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിഎസ്പി അജിത് ജോഗി സഖ്യം നിര്‍ണായക പങ്ക് വഹിക്കും എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

Related articles

See all
Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Latest News

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥ...

Latest News

'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യാ...

Latest News

മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,1...

Save your stories

Sign in