അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്ന രീതിയിൽ പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ത ഭാവത്തിലുള്ള ലുക്കുകൾ ഉൾപ്പെടുത്തിയാണ് ഫസ്റ്റ് ലുക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായവും പ്രദർശന വിജയവും നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
മിസ്റ്ററി ത്രില്ലറും താരനിരയും: രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, ജനാർദ്ദനൻ, ലെന, രേവതി ശർമ്മ ('തലവര' ഫെയിം), കാവ്യാ ഭാനു, അനിതാ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
അണിയറ പ്രവർത്തകർ: ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധനും എഡിറ്റിംഗ് സൂരജ് ഇ.എസും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സാജൻ, കലാസംവിധാനം: നിബിൻ വർഗീസ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈൻ: ഗോപിക ഉണ്ണികൃഷ്ണൻ, സ്റ്റിൽസ്: ജിതിൻ എസ്. ബാബു. ഏബ്രഹാം സൈമൺ (അബ്രു) ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും, രാഹുൽ പിള്ള ഫിനാൻസ് കൺട്രോളറായും പ്രവർത്തിക്കുന്നു. ജോബ് ജോർജാണ് പ്രൊഡക്ഷൻ കൺട്രോളർ. ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജരും ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. വാർത്താ പ്രചരണം വാഴൂർ ജോസ്.