Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തോൽവിയെ ചോദ്യം ചെയ്യാൻ ബിസിസിഐ; തോൽവിയുടെ കാരണം കണ്ടെത്താൻ ടീമും കോച്ച് ഗൗതം ഗംഭീറും നീരിക്ഷണത്തിൽ

തോൽവിയെ ചോദ്യം ചെയ്യാൻ ബിസിസിഐ;  തോൽവിയുടെ കാരണം കണ്ടെത്താൻ ടീമും കോച്ച് ഗൗതം ഗംഭീറും നീരിക്ഷണത്തിൽ

മുംബൈ:  ട്വന്‍റി-20 പരമ്പരയിലെ തുടർച്ചയായ കനത്ത തോൽവിയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ അടിയന്തര വിലയിരുത്തലിനായ് ഒരുങ്ങുന്നു. പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യൻ ടീം പരാജയപ്പെട്ടതോടെ കളിക്കാരുടെയും പരിശീലകരുടെയും പ്രകടനം ബിസിസിഐ വിശദമായി പരിശോധിക്കുമെന്നാണ് ബോർഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ലോകകപ്പ് കിരീടം നിലനിർത്തുന്ന ചാമ്പ്യന്മാരായിരുന്നിട്ടും തുടർച്ചയായി നേരിടുന്ന രണ്ടാമത്തെ പരമ്പര തോൽവിയാണിത്.

ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് തൊട്ടുമുമ്പ് തന്നെ അയർലൻഡിനോടും ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. അയർലൻഡിനോട് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോൽക്കുന്നത് എന്നുള്ളത് വലിയ പരാജയമാണ്. അനുഭവസമ്പന്നനായ സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനായി നിയമിച്ച ബിസിസിഐയുടെ പരീക്ഷണത്തിന് കനത്ത തിരിച്ചടിയാണ് ഈ തുടർച്ചയായ പരാജയങ്ങളിലൂടെ ലഭിച്ചത്. ഇതോടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെ സ്ഥാനത്തെയും നീരിക്ഷിക്കുന്നു. 2027 വരെ കരാറുണ്ടെങ്കിലും സമീപകാലത്തെ മോശം പ്രകടനം ഗംഭീറിന്‍റെ പരിശീലക സ്ഥാനത്തിനേറ്റ അടിയാണ്.

ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരത്തിൽ ഒൻപത് വിക്കറ്റിന്‍റെ  വലിയ  പരാജമാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർന്ന് നടന്ന രണ്ടാമത്തെ മത്സരത്തിലാണ് നാല് വിക്കറ്റിനും, മൂന്നാം മത്സരത്തിൽ 125 റൺസിന്റെ വൻ മാർജിനിലും ഇന്ത്യ തകർന്നത്. മൂന്നാം മത്സരത്തിൽ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിനാണ് ഓൾഔട്ട് ആവുകയായിരുന്നു.





















Related articles

See all
Popular News

മെസിപ്പടയുടെ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Save your stories

Sign in