Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ബാല്യസ്പന്ദനം' പദ്ധതിക്ക് തുടക്കമായി; അങ്കണവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

'ബാല്യസ്പന്ദനം' പദ്ധതിക്ക് തുടക്കമായി; അങ്കണവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ആരോഗ്യകരമായ ബാല്യത്തിലൂടെ ശക്തമായ ഒരു ഭാവി വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വനിതാ-ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ വളര്‍ച്ചയും വികാസവും അടുത്തറിയാനും ആവശ്യമായ ഇടപടലുകള്‍ നടത്താനും കഴിയുന്ന മികച്ച സാമൂഹിക സംവിധാനമാണ് അങ്കണവാടികള്‍. ബാല്യസ്പന്ദനം കേവലം ഒരു പരിശോധന മാത്രമായി അവസാനിക്കുന്ന ഒന്നല്ലെന്നും, കുട്ടികളുടെ വളര്‍ച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ ഉറപ്പാക്കുന്ന പദ്ധതിയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 33,120 അങ്കണവാടികളിലെയും കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ത്രൈമാസ ആരോഗ്യ പരിശോധന ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടര്‍നടപടികളും ഏകോപിപ്പിക്കുന്നത്.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ കുട്ടികള്‍ക്കായുള്ള വളര്‍ച്ച നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അടുത്ത തലമുറയെ പൂര്‍ണ്ണ ആരോഗ്യമുള്ളവരായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കൊടുങ്ങാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ആരോഗ്യമിഷന്റെ 1.43 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ചടങ്ങിന് ശേഷം വട്ടിയൂര്‍ക്കാവ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികള്‍ക്കായി വളര്‍ച്ച നിരീക്ഷണ പരിശോധനയും നടന്നു.

വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ശിശു ആരോഗ്യം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in