Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലഖിംപുർ ഖേരി കൊലപാതകം : ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ലഖിംപുർ ഖേരി കൊലപാതകം : ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
ന്യൂ‍ഡൽഹി : ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആശിഷ് മിശ്രയോട് കോടതി നിർദേശിച്ചു. അലഹബാദ് ഹൈക്കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരകൾക്ക് വാദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നും കോടതി വിലയിരുത്തി. 2020 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. ടികുനിയ പൊലീസാണ് കേസെടുത്തത്. കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയെന്നാണ് കേസ്.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in