ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടത്താൻ തീരുമാനിച്ചതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗിലെ ഒരു ഔദ്യോഗിക മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്ത് നടത്താൻ തീരുമാനിക്കുന്നത് .
ഡിസംബറില്‍ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു കഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ആല്‍ബനീസ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
ഇന്ത്യന്‍ ആരാധകര്‍ക്ക് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിന്റെ ആവേശം നേരിട്ട് അനുഭവിക്കാനും, ടൂര്‍ണ്ണമെന്റിന്റെ വളര്‍ച്ചയ്ക്കും ഈ മത്സരം വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഇതിന് പകരമായി ഒരു ഐ പി എൽ മാച്ച് അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയിൽ നടത്താനും പദ്ധതയുണ്ടെന്നാണ് റിപോർട്ടുകൾ.