Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MAXWELL| ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാകസ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; വിരമിക്കല്‍ ടി20-യില്‍ ശ്രദ്ധിക്കാന്‍

MAXWELL| ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാകസ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; വിരമിക്കല്‍ ടി20-യില്‍ ശ്രദ്ധിക്കാന്‍
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാകസ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. 2025 ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ചത്. ഓസ്‌ട്രേലിയക്കൊപ്പം രണ്ട് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ മാക്സ്വെല്ലിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയ സെമി ഫൈനലില്‍ പുറത്തായിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനും ഉപയോഗപ്രദമായ ഓഫ്-സ്പിന്നിനും പേരുകേട്ട മാക്സ്വെല്‍ 149 ഏകദിനങ്ങളില്‍ നിന്ന് 33.81 ശരാശരിയില്‍ 3,990 റണ്‍സ് നേടിയാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. അതില്‍ നാല് സെഞ്ചുറികളും 23 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. കൂടാതെ, 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2023ല്‍ ഓസ്‌ട്രേലിയക്ക് ഏകദിന ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മാകസ്‌വെല്‍ അതേ ലോകകപ്പില്‍ അസാമാന്യമായൊരു ഇന്നിംഗ്‌സ് കൂടി കാഴ്ചവച്ചു. 2023ല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഒറ്റയ്ക്ക് പോരാടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് മാക്‌സ്‌വെല്‍ ചരിത്രം കുറിച്ചത്. അഫ്ഗാനിസ്ഥാനുയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനായി 201 റണ്‍സും മാക്‌സ്്‌വെല്ലിന്റെ സംഭാവനയായിരുന്നു. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ടീമിനെ താരം കരകയറ്റുകയായിരുന്നു. വിജയിക്കുമ്പോഴേക്കും പരിക്കിന്റെ മൂര്‍ധന്യത്തില്‍ താരം ക്രീസില്‍ വീണു പോയിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in