Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിവി അൻവർ എം.എല്‍.എക്കെതിരെ പരാതി നല്‍കി; പരാതിക്കാരിയുടെ കുടുംബ എസ്റ്റേറ്റില്‍ ഗുണ്ടാവിളയാട്ടം; അക്രമം രണ്ടാം തവണയെന്ന് പരാതി

പിവി അൻവർ എം.എല്‍.എക്കെതിരെ പരാതി നല്‍കി; പരാതിക്കാരിയുടെ കുടുംബ എസ്റ്റേറ്റില്‍ ഗുണ്ടാവിളയാട്ടം; അക്രമം രണ്ടാം തവണയെന്ന് പരാതി
പിവി അൻവർ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബത്തിന്‍റെ എസ്റ്റേറ്റില്‍ ഗുണ്ടാവിളയാട്ടം. 716 റബര്‍ തൈകള്‍ നശിപ്പിച്ചു. നേരത്തെയും ഈ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു എസ്റ്റേറ്റിലും അതിക്രമം ഉണ്ടായിരുന്നു. പി വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബത്തിന്‍റെ പൂക്കോട്ടുംപാടം കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റിൽ നട്ട 716റബര്‍ മരങ്ങളാണ് നശിപ്പിച്ചത്. എം.എല്‍.എക്കെതിരായ പരാതിക്കാരി ജയ മുരുഗേഷിന്‍റെ കുടുംബത്തിന്‍റേതാണ് 50 ഏക്കര്‍ ഉഷ എസ്റ്റേറ്റ്. ഇവരുടെ സഹോദരിഭര്‍ത്താവ് സുനില്‍കുമാര്‍ ശിവാനന്ദിന്‍റെ ഉടമസ്ഥതയിലുള്ള 10 ഏക്കറിലാണ് അതിക്രമമുണ്ടായത്. ലോക്ഡൗണിനിടെ ഏപ്രില്‍ 13ന് ജയമുരുഗേഷിന്‍റെ ഉടമസ്ഥതയിലുള്ള റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കര്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. റീഗല്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്‍റെ പരാതിയില്‍ നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Save your stories

Sign in