Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 29ന്; ലോഞ്ചിന് മുന്നോടിയായി ടീസർ പുറത്ത്

ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 29ന്; ലോഞ്ചിന് മുന്നോടിയായി ടീസർ പുറത്ത്

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി തങ്ങളുടെ പുതിയ EL പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 29ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി പുതിയ സ്‌കൂട്ടറിന്റെ ടീസർ കമ്പനി പുറത്തിറക്കി.

അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ സ്‌കൂട്ടറിന്റെ സിലൂവെറ്റ് (നിഴൽരൂപം) മാത്രമാണ് ടീസർ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുഴുവൻ രൂപകൽപന വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷം നടന്ന ഏഥർ കമ്മ്യൂണിറ്റി ഡേ യിൽ അവതരിപ്പിച്ച EL01 കോൺസെപ്റ്റ് മോഡലിന്റെ ഡിസൈൻ ശൈലി പുതിയ സ്‌കൂട്ടറിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്മൂത്ത് ബോഡി പാനലുകൾ, പരന്ന ഫ്ലോർബോർഡ്, ഉയർന്ന പിൻസീറ്റോടുകൂടിയ നീളമുള്ള ഒറ്റപീസ് സീറ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന ഡിസൈൻ സവിശേഷതകളായി പ്രതീക്ഷിക്കുന്നത്. തിരശ്ചീന ഡേടൈം റണ്ണിങ് ലൈറ്റുകളുമായി (DRL) എത്തുന്ന കോംപാക്റ്റ് എൽഇഡി ഹെഡ്‌ലാമ്പ് സ്‌കൂട്ടറിന് കൂടുതൽ ആധുനിക രൂപം നൽകുമെന്നാണ് വിലയിരുത്തൽ.

സാങ്കേതിക വിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ മുൻവശത്ത് 14 ഇഞ്ചും പിന്നിൽ 12 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകൾ ലഭിക്കുമെന്നാണ് സൂചന. ബ്രേക്കിങ് സംവിധാനത്തിൽ മുൻവശത്ത് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും പ്രതീക്ഷിക്കുന്നു.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഡിസ്‌പ്ലേയും പുതിയ മോഡലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. 2 kWh മുതൽ 5 kWh വരെ ശേഷിയുള്ള ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പുതിയ EL പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഏഥർ ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപ മുതൽ 1.24 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം)വില പ്രതീക്ഷിക്കുന്നുണ്ട്. ലോഞ്ച് ദിനത്തിൽ വാഹനത്തിന്റെ പൂർണ സവിശേഷതകളും ബാറ്ററി, റേഞ്ച്, പെർഫോമൻസ് തുടങ്ങിയ വിവരങ്ങളും കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in