Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ലാഹോറില്‍ സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു

ലാഹോറില്‍ സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ 5 പൊലീസുകാര്‍ ഉള്‍പ്പെടെ 9 പേർ കൊല്ലപ്പെട്ടു. 26 പേർക്കു പരുക്കേറ്റു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നായ 11-ആം നൂറ്റാണ്ടിൽ നിർമിച്ച ദത്ത ദർബാർ സൂഫി മന്ദിരത്തിന് സമീപമാണ് സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാവിലെ 8.45ഓടെയായിരുന്നു അപകടം. 7 കിലോഗ്രാം സ്ഫോടകവസ്തുവാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. 100 ശതമാനവും പൊലീസുകാരെ ഉന്നംവച്ചുള്ള ആക്രമണമായിരുന്നുവെന്നാണ് നിഗമനം. സ്ത്രീ സന്ദർശകർ പ്രവേശിക്കുന്ന വാതിലിനു സമീപമാണ് സ്ഫോടനം. ചാവേർ സ്ഫോടനമായിരിക്കാം എന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ചു അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു. 2010ൽ ഇതേ സ്ഥലത്തുണ്ടായ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in