Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഹൈദരാബാദ് ഓപ്പൺ : അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും സൗരഭ് വർമയും ഫൈനലിൽ

ഹൈദരാബാദ് ഓപ്പൺ : അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും  സൗരഭ് വർമയും ഫൈനലിൽ
ഹൈദരാബാദ് ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ പുരുഷ സിംഗിൾസിൽ സൗരഭ് വർമയും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും ഫൈനലിൽ എത്തി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സൗരഭ് വിജയം നേടിയത്. സ്കോര്‍ : 23-21,​ 21-16. സെമിയിൽ മലേഷ്യയുടെ ഇസ്‌കന്ദർ സുൾക്കർനൈനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സൗരഭ് പുരുഷ സിംഗിൾസ് ഫൈനലിലേയ്ക്ക് എത്തിയത്. സിംഗപ്പൂരിന്‍റെ ലോ കിയാൻ യൂ ആണ് ഫൈനലിൽ സൗരഭിന്‍റെ എതിരാളി. ഇന്നുച്ചയ്ക്കാണ് ഫൈനൽ മത്സരം. വനിതാ ഡബിൾസ് സെമിയിൽ ടോപ് സീഡ് അശ്വനി-സിക്കി സഖ്യം ഫൈനലിലെത്തി. ഹോങ്കോംഗിന്‍റെ ഫാൻ കാ യാൻ -വു യി ടിംഗ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-12,​ 21-12ന് അനായാസം മറികടന്നാണ് ഫൈനലുറപ്പിച്ചത്. കൊറിയൻ ജോഡി അകേൻ അരാകി - റികോ ഇമായി സഖ്യമാണ് ഫൈനലിൽ അശ്വനിയുടെയും സിക്കിയുടെയും എതിരാളികൾ. ഇന്നുച്ചയ്ക്കാണ് ഫൈനൽ.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in