Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആശ്വാസ കിരണം പദ്ധതിക്ക് 50 കോടി; ധനസഹായം 1000 രൂപയായി ഉയർത്തി, മന്ത്രി അബ്ദുൽ ഗഫൂർ

ആശ്വാസ കിരണം പദ്ധതിക്ക് 50 കോടി; ധനസഹായം 1000 രൂപയായി ഉയർത്തി, മന്ത്രി അബ്ദുൽ ഗഫൂർ

തിരുവനന്തപുരം: കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ‘ആശ്വാസ കിരണം’ പദ്ധതിക്ക് 50 കോടി രൂപ അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു. പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.

പദ്ധതിക്കായി അനുവദിച്ച 50 കോടിയുടെ ആദ്യ ഗഡുവായി 10 കോടി രൂപ അനുവദിച്ചുള്ള ഉത്തരവും പുറത്തിറക്കി. ഓണത്തിന് സർക്കാർ നൽകുന്ന സ്നേഹകൈനീട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുന്നതിനാണ് പദ്ധതിക്ക് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

100 ശതമാനം അംഗപരിമിതരായവർ, കിടപ്പുരോഗികൾ, കാൻസർ രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ, വാർധക്യം മൂലം ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായവർ എന്നിവരെ പരിചരിക്കുന്നവർക്കാണ് ‘ആശ്വാസ കിരണം’ പദ്ധതിയിലൂടെ പ്രതിമാസ ധനസഹായം നൽകുന്നത്.

2011ലാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ ലഭിച്ചിരുന്ന 600 രൂപയാണ് 1000 രൂപയായി വർധിപ്പിച്ചത്. ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനൊപ്പം അവയുടെ ധനസഹായം കാലാനുസൃതമായി പരിഷ്കരിക്കുമെന്നും മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു.





Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in