Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണ്ണം നേടുന്നവർക്ക് 50 ലക്ഷം; ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാർ

സ്വർണ്ണം നേടുന്നവർക്ക് 50 ലക്ഷം; ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാർ

തിരുവനന്തപുരം: ജപ്പാനിൽ നടക്കാനിരിക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികമായി നൽകുക. വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും ലഭിക്കും. കായികമന്ത്രി ഒ.ജെ. ജനീഷാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഗെയിംസിൽ പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. താരങ്ങൾക്ക് പുറമെ മികച്ച പരിശീലനം നൽകിയ പരിശീലകർക്കും സാമ്പത്തിക സഹായം നൽകും. സ്വർണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപയും വെള്ളി നേടുന്നവരുടെ പരിശീലകർക്ക് മൂന്ന് ലക്ഷം രൂപയും വെങ്കല മെഡൽ വിജയികളുടെ പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകാനാണ് തീരുമാനം.

ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ നാല് വരെയാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് അരങ്ങേറുന്നത്. 1958-ൽ ടോക്യോയിലും 1994-ൽ ഹിരോഷിമയിലും നടന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 45 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ 43 ഇനങ്ങളിലായി 469 വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. 'തീജ്ജ്വാല' എന്നർഥം വരുന്ന 'ഹൊനോഹോനോ'യാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. പാഡെൽ, തെക്‌ബോൾ എന്നീ പുതിയ കായിക ഇനങ്ങളും ഇത്തവണ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in