നഗോയ: ഏഷ്യന് ഗെയിംസില് ഹാട്രിക് മെഡല് നേട്ടവുമായി ഗുല്വീര് സിങ്. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ 5000 മീറ്റര് ഫൈനലില് വെങ്കല മെഡല് നേടിയതോടെയാണ് ഈ ഏഷ്യന് ഗെയിംസില് ഗുല്വീര് തന്റെ മൂന്നാം മെഡല് സ്വന്തമാക്കിയത്. 13 മിനിറ്റും 32.75 സെക്കന്ഡും കൊണ്ടാണ് താരം മത്സരം പൂര്ത്തിയാക്കിയത്.
ഈ ഇനത്തില് ബഹ്റൈന്റെ ബിര്ഹാനു ബാലെ (13:30.79) സ്വര്ണവും ജപ്പാന്റെ ടോമൊനോറി യമാഗുച്ചി വെള്ളിയും നേടി.നേരത്തെ, 1500 മീറ്റര്, 10,000 മീറ്റര് ഫൈനലുകളില് ഗുല്വീര് വെള്ളി മെഡലുകള് സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച നടന്ന 1500 മീറ്ററില് 3 മിനിറ്റും 31.13 സെക്കന്ഡും കൊണ്ടാണ് വെള്ളി നേടിയത്. 10,000 മീറ്ററില് 28 മിനിറ്റും 29.38 സെക്കന്ഡും കൊണ്ട് ഫിനിഷ് ചെയ്താണ് രണ്ടാമതെത്തിയത്. കഴിഞ്ഞ തവണ ഹാങ്ഷൗ ഏഷ്യന് ഗെയിംസില് 10,000 മീറ്ററില് വെങ്കലം നേടിയിരുന്ന ഗുല്വീറിന് ഇത്തവണ അത് വെള്ളിയാക്കി ഉയര്ത്താന് സാധിച്ചു.