Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മഴ തടസ്സമായാൽ ഇന്ത്യ-പാക് ഫൈനൽ പോരാട്ടം; തോറ്റാലും ജയിച്ചാലും സ്വർണ്ണം പങ്കിടേണ്ടി വന്നേക്കാം

മഴ തടസ്സമായാൽ ഇന്ത്യ-പാക് ഫൈനൽ പോരാട്ടം; തോറ്റാലും ജയിച്ചാലും സ്വർണ്ണം പങ്കിടേണ്ടി വന്നേക്കാം

നാഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ കനത്ത മഴമൂലം ക്വാർട്ടർ ഫൈനൽ മത്സരങ്ങളെല്ലാം ഉപേക്ഷിച്ചു. ജപ്പാനിലെ നിഷിനിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക - നേപ്പാൾ, ബംഗ്ലാദേശ് - മലേഷ്യ ക്വാർട്ടർ പോരാട്ടങ്ങൾ ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്. ഇതോടെ ഐസിസി ടി20 റാങ്കിംഗിലെ മുൻതൂക്കം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾ വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ഐച്ചി-നാഗോയ മേഖലയിൽ കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ചത്തെ സെമി ഫൈനൽ ദിനത്തിൽ 60 ശതമാനവും ഒക്ടോബർ 3-ലെ ഫൈനൽ ദിനത്തിൽ 40 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചത്തെ സെമി ഫൈനൽ മത്സരങ്ങളും മഴമൂലം മുടങ്ങിയാൽ, ഉയർന്ന ടി20 റാങ്കിംഗിന്റെ കരുത്തിൽ ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് ഫൈനലിന് ഇത് വഴിയൊരുക്കുമെങ്കിലും, ഫൈനൽ ദിനത്തിലും മഴ തുടർന്നാൽ ഒരു പന്ത് പോലും എറിയാനാകാതെ ടൂർണമെന്റ് അവസാനിച്ചേക്കും.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡിംഗ് ഉള്ള ടീമെന്ന നിലയിൽ ഇന്ത്യയ്ക്കാണ് സ്വർണം ലഭിച്ചത്. എന്നാൽ 2026-ലെ നിയമമാറ്റം അനുസരിച്ച് ഫൈനൽ മത്സരം മഴയിൽ ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യയും പാകിസ്ഥാനും സ്വർണ്ണം പങ്കിടേണ്ടി വരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് അപൂർവ്വമായ ഒരു മെഡൽദാന ചടങ്ങായി മാറും.

കഴിഞ്ഞ വർഷം ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. മത്സരങ്ങൾക്ക് ശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാതിരിക്കാനും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും പാക് മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫികൾ സ്വീകരിക്കാതിരിക്കാനും ഇന്ത്യൻ ടീമുകൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഫൈനൽ മഴയിൽ ഒലിച്ചുപോവുകയും സ്വർണം പങ്കിടേണ്ടി വരികയും ചെയ്താൽ ഇരുടീമുകൾക്കും ഒന്നിച്ചു പോഡിയത്തിൽ നിൽക്കേണ്ടിവരുന്നത് വേറിട്ടൊരു കാഴ്ചയാകും.


Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in