Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കന്നഡയിൽ അരങ്ങേറ്റത്തിന് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

കന്നഡയിൽ അരങ്ങേറ്റത്തിന് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

 മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയയായ നടി അപർണ ദാസ് കന്നഡ സിനിമയിലേക്ക്. ‘സർവേ ജനാഃ സുഖിനോ ഭവന്തു’ എന്നാണ് കന്നഡ അരങ്ങേറ്റ ചിത്രത്തിന് പേര്. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനിൽ രുദ്രപ്രഭ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെയും സംവിധായകനെന്ന നിലയിലെ അരങ്ങേറ്റമാണ്. പ്രശസ്ത നടൻ പൃഥ്വി അംബാർ പ്രതിനായക വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

പാലക്കാട് സ്വദേശിനിയായ അപർണ ദാസ് തമിഴിലും മലയാളത്തിലുമായി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിജയ് നായകനായ ‘ബീസ്റ്റ്’, ‘ദാദ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ‘വദന്തി’ എന്ന തമിഴ് വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സർവേ ജനാഃ സുഖിനോ ഭവന്തു’വിലൂടെയാണ് അപർണ കന്നഡ സിനിമയിൽ ചുവടുവയ്ക്കുന്നത്.

സെപ്റ്റംബർ 10 അപർണ ദാസിന്റെ ജന്മദിനം കൂടിയാണ്. ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ താരത്തിന് ആശംസകൾ നേർന്നു.

എസ്.വി. എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘അറ്റംപ്റ്റ് ടു മർഡർ’ (ATM), ‘രംഗനായകി’ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്.

പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാർത്തിക് എസ് ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവഹിക്കുന്നു.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in