Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സെന്‍സര്‍ ബോര്‍ഡ് വിലക്ക് നീക്കി 'എ' സര്‍ട്ടിഫിക്കറ്റോടെ തിയേറ്ററുകളിലേക്ക്; 'ആന്റപ്പന്റെ അത്ഭുത പ്രവൃത്തികള്‍' ട്രെയിലര്‍ പുറത്തിറങ്ങി

സെന്‍സര്‍ ബോര്‍ഡ് വിലക്ക് നീക്കി 'എ' സര്‍ട്ടിഫിക്കറ്റോടെ തിയേറ്ററുകളിലേക്ക്; 'ആന്റപ്പന്റെ അത്ഭുത പ്രവൃത്തികള്‍' ട്രെയിലര്‍ പുറത്തിറങ്ങി

'ഹോംലി മീല്‍സ്', 'ബെന്‍', 'പൊമ്പളൈ ഒരുമൈ', 'മ്യൂസിക്കല്‍ ചെയര്‍' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആന്റപ്പന്റെ അത്ഭുത പ്രവൃത്തികള്‍' എന്ന കോമഡി ഫാന്റസി ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. രചനയിലും അവതരണത്തിലും എപ്പോഴും പുതുമകള്‍ കൊണ്ടുവരുന്ന വിപിന്‍ ആറ്റ്‌ലീയുടെ ഈ പുതിയ ചിത്രം വരും ദിവസങ്ങളില്‍ തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

വലിയ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷമാണ് ചിത്രം ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. കേരള സെന്‍സര്‍ ബോര്‍ഡ് പൂര്‍ണ്ണമായി പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രമായിരുന്നു ഇത്. തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ മുംബൈയിലെ റിവ്യൂ കമ്മിറ്റിയെ സമീപിക്കുകയും, അവിടെ നിന്നും 'A' സര്‍ട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയുമായിരുന്നു. വിപിന്‍ ആറ്റ്‌ലീയും സാജിദ് യാഹ്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജേക്കബ്, സൂരജ് ടോം, രഞ്ജിനി മേനോന്‍, ശര്‍മാജി, ജോസ് മുനമ്പം, ഉണ്ണി ശിവപാല്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

മാക്രോം പിക്‌ച്ചേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമയാണ് നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിപിന്‍ ആറ്റ്‌ലി, സെന്തില്‍ കുമാര്‍, ഗോവിന്ദ് രാജ്, ദീപക് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് കോടോത്ത്, ഗോപകുമാര്‍ നമ്പ്യാര്‍ എന്നിവരാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസും പി.ആര്‍.ഒ എ.എസ് ദിനേശുമാണ്. തികച്ചും വ്യത്യസ്തമായ ഒരു തിയേറ്റര്‍ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Related articles

See all
Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in