Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിനു പകരം ഇന്ധനവില വര്‍ധിപ്പിച്ച് ദ്രോഹിക്കുന്നു; കേന്ദ്രനടപടി ക്രൂരതയെന്ന് എ.കെ ആന്‍റണി

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിനു പകരം ഇന്ധനവില വര്‍ധിപ്പിച്ച് ദ്രോഹിക്കുന്നു; കേന്ദ്രനടപടി ക്രൂരതയെന്ന് എ.കെ ആന്‍റണി
  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുപകരം തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. അന്താരാഷ്ട്രവിപണിയില്‍ വില ഇടിയുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ  ഈ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ഭാഗമായി മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിണിയും തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും നേരിടുകയാണ് ജനങ്ങള്‍. കാര്‍ഷിക, വ്യാവസായിക, വ്യാപാര മേഖലയിലെ തകര്‍ച്ചയെ തുടര്‍ന്നും ജനങ്ങള്‍ നിരാശയിലാണ്. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ ഈ ക്രൂരതയെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. ഇന്ധനവില വര്‍ധനവിനെതിരെ ഇന്നു മുതല്‍ ജൂലായ് 4 വരെ കോണ്‍ഗ്രസ് നടത്തുന്ന ദേശവ്യാപക സമരത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .കോണ്‍ഗ്രസിന്‍റെ സമരത്തിന് പിന്തുണ അര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  

Related articles

See all
Popular News

'രാജ്യത്ത് അടിയന്തരാവസ്ഥ'; നീതി ലഭിക്കുന്നില്ലെന്ന് സൗരവ് ദാസ്; സിജെപി നേതാക്കളുടെ കസ്റ്റഡ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Save your stories

Sign in