Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സൗരവികിരണം ഭീഷണി; എ320 വിമാനങ്ങള്‍ക്ക് അടിയന്തര സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ്; മുന്നറിയിപ്പുമായി എയര്‍ബസ്, ഇന്ത്യയില്‍ വിമാന സര്‍വീസുകളെ ബാധിക്കും

സൗരവികിരണം ഭീഷണി; എ320 വിമാനങ്ങള്‍ക്ക് അടിയന്തര സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ്; മുന്നറിയിപ്പുമായി എയര്‍ബസ്, ഇന്ത്യയില്‍ വിമാന സര്‍വീസുകളെ ബാധിക്കും
    തീവ്രമായ സൗരവികിരണം കാരണം എയര്‍ബസ് എ320 ഫാമിലി വിമാനങ്ങളുടെ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിലെ ഡാറ്റയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്ന എയര്‍ബസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ പ്രമുഖ വിമാനക്കമ്പനികളുടെ സര്‍വീസ് തടസ്സപ്പെട്ടേക്കും. എയര്‍ബസിന്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ത്യയിലെ ഏകദേശം 200 നും 250 നും ഇടയിലുള്ള വിമാനങ്ങളില്‍ അടിയന്തരമായി സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകളോ ഹാര്‍ഡ്വെയര്‍ റീലൈന്‍മെന്റുകളോ നടത്തേണ്ടി വരും. ഈ അറ്റകുറ്റപ്പണികള്‍ക്കായി വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വരുമെന്നതിനാല്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും. ഇന്ത്യയില്‍ ഏകദേശം 560 എ320 ഫാമിലി വിമാനങ്ങളാണുള്ളത്. വിദേശത്ത് ഒരു എ320 വിമാനത്തിന് അടുത്തിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് താഴേക്ക് കുത്തനെ പോകാന്‍ ശ്രമിച്ച സംഭവം എയര്‍ബസ് വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗരവികിരണം ഡാറ്റയെ ബാധിക്കാമെന്ന മുന്നറിയിപ്പ് നല്‍കിയത്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി ഉടന്‍ പ്രാബല്യത്തില്‍ വരുന്ന അടിയന്തര എയര്‍വര്‍ത്ത്‌നെസ് നിര്‍ദേശം പുറപ്പെടുവിച്ചു. സുരക്ഷയാണ് തങ്ങളുടെ പ്രധാന മുന്‍ഗണനയെന്നും, സംരക്ഷണ നടപടികള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ എയര്‍ലൈനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എയര്‍ബസ് അറിയിച്ചു.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Save your stories

Sign in