Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AIR INDIA| ക്യാബിനിലെ എയര്‍ കണ്ടീഷണര്‍ തകരാര്‍: ടോക്കിയോ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു

AIR INDIA| ക്യാബിനിലെ എയര്‍ കണ്ടീഷണര്‍ തകരാര്‍: ടോക്കിയോ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു
  ടോക്കിയോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. ക്യാബിനിലെ എയര്‍ കണ്ടീഷണറിലെ തകരാര്‍ മൂലം താപനില ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചുവിട്ടത്. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ AI357 വിമാനമാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തുടര്‍ച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടത്. വിമാനം കൊല്‍ക്കത്തയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തില്‍ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്. ' ജൂണ്‍ 29 ന് ഹനേഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൊല്‍ക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടുി. വിമാനം കൊല്‍ക്കത്തയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നിലവില്‍ പരിശോധനകള്‍ നടത്തിവരികയാണ്,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും അവരെ ഡല്‍ഹിയിലേക്കയക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പക്കുന്നതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in