ഹോംലി മീൽസ്, ബെൻ, പൊമ്പളൈ ഒരുമൈ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ കോമഡി-ഫാന്റസി ചിത്രം 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' ജൂലൈ 17-ന് തിയേറ്ററുകളിലെത്തും.കേരള സെൻസർ ബോർഡ് ആദ്യം പ്രദർശനാനുമതി നിഷേധിച്ച ചിത്രത്തിന് പിന്നീട് മുംബൈയിലെ റിവ്യൂ കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി ലഭിച്ചു.
വിപിൻ ആറ്റ്ലിയും സാജിദ് യാഹ്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.മാക്രോം പിക്ചേഴ്സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം ഗോപി സുന്ദറിന്റേതാണ്. വിപിൻ ആറ്റ്ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
രാജേഷ് കോടോത്തും ഗോപകുമാർ നമ്പ്യാരും ചേർന്നാണ് എഡിറ്റിംഗ്. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറായും മോസപ്പൻ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുന്നു. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ് സുനിൽ ജോർജ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടർമാരായി ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ, നീതു മാത്യു, യൂജിൻ ഐസക് എന്നിവർ പ്രവർത്തിക്കുന്നു. ഓഡിയോഗ്രാഫി മനോജ് മാത്യു, ഡി.ഐ അഖിൽ പ്രസാദ്, സ്റ്റിൽസ് ലിനു എബ്രഹാം കുര്യൻ, പരസ്യകല ആർട്ടോ കാർപ്പസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ എ. എസ്. ദിനേശാണ്.