Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

6 മില്യൺ കാഴ്ചക്കാരുമായി കുതിപ്പ്! ദുൽഖർ സൽമാന്റെ 'ആകാശംലോ ഒക താര'യിലെ 'കുട്ടി കുട്ടി പൂവേ' ഗാനം സൂപ്പർ ഹിറ്റ്

6 മില്യൺ കാഴ്ചക്കാരുമായി കുതിപ്പ്! ദുൽഖർ സൽമാന്റെ 'ആകാശംലോ ഒക താര'യിലെ 'കുട്ടി കുട്ടി പൂവേ' ഗാനം സൂപ്പർ ഹിറ്റ്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര"യിലെ ആദ്യ ഗാനത്തിന് വൻ വരവേൽപ്പ്. യൂട്യൂബിൽ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ 6 മില്യണിലധികം കാഴ്ചക്കാരെ നേടി ഗാനം മുന്നേറുകയാണ്. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28-നാണ് തെലുങ്കിൽ "ചിട്ടി ചിട്ടി ചീമ" എന്ന പേരിലും മലയാളത്തിൽ "കുട്ടി കുട്ടി പൂവേ" എന്ന പേരിലും ഗാനം പുറത്തിറക്കിയത്. അരുൺ ആലാട്ടിന്റെ വരികൾക്ക് നിത്യ മാമ്മനാണ് മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാറാണ് സംഗീതം.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി നായികയാകുന്ന ചിത്രത്തിൽ ശ്രുതി ഹാസനും ഒരു നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ദുൽഖറിന്റെ പുതിയ ലുക്ക് പോസ്റ്ററുകളിലൂടെയും മേക്കിങ് വീഡിയോയിലൂടെയും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്.

'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ദുൽഖർ അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രമാണിത്. വിതരണത്തിനെത്തുന്ന 'ആകാശംലോ ഒക താര' ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും എന്ന സൂചനയാണ് നിലവിൽ പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോയും പോസ്റ്ററുകളും നൽകുന്നത്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ഉടൻ തീയേറ്ററുകളിൽ എത്തും.

 ഗുന്നം ഗംഗരാജുവും പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് സാരംഗും എഡിറ്റിംഗ് പ്രവീൺ കെ.എല്ലും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൾ, കോസ്റ്റ്യൂം: പല്ലവി സിംഗ്, ആർട്ട്: വംശി കൃഷ്ണ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വി.എഫ്.എക്സ്: എഗ്വൈറ്റ്, പി.ആർ.ഒ: ശബരി.


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Save your stories

Sign in