Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഭാരത് ഹംകോ ജാന്‍ സേ പ്യാരാ ഹേ...' റെയില്‍വേ സ്റ്റേഷനുകളില്‍ അലയടിച്ച് 19 ഹിന്ദി ദേശഭക്തിഗാനങ്ങള്‍; സ്വാതന്ത്ര്യദിനം വരെ കേള്‍ക്കാം

'ഭാരത് ഹംകോ ജാന്‍ സേ പ്യാരാ ഹേ...' റെയില്‍വേ സ്റ്റേഷനുകളില്‍ അലയടിച്ച് 19 ഹിന്ദി ദേശഭക്തിഗാനങ്ങള്‍; സ്വാതന്ത്ര്യദിനം വരെ കേള്‍ക്കാം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ചെറുതും വലുതുമായ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഹിന്ദി ദേശഭക്തിഗാനങ്ങള്‍ കേള്‍ക്കാം. റെയില്‍വേ മന്ത്രാലയം പ്രത്യേകം തയ്യാറാക്കി നല്‍കിയ 19 ദേശഭക്തിഗാനങ്ങളുടെ പട്ടികയില്‍ നിന്നുള്ള പാട്ടുകളാണ് സ്റ്റേഷനുകളില്‍ പ്രക്ഷേപണം ചെയ്യുന്നത്. സ്വാതന്ത്ര്യദിനം വരെ ഈ ഗാനങ്ങള്‍ കേള്‍ക്കാം.

റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ വഴിയാണ് ഗാനങ്ങള്‍ കേള്‍പ്പിക്കുന്നത്. ട്രെയിന്‍ സമയങ്ങളും മറ്റ് പ്രധാന വിവരങ്ങളും അറിയിക്കുന്നതിനിടയിലെ ഇടവേളകളിലാണ് പ്രക്ഷേപണം. എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കി ഹരിഹരന്‍ ആലപിച്ച 'റോജ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'ഭാരത് ഹംകോ ജാന്‍ സേ പ്യാരാ ഹേ...' എന്ന ഗാനവും ലതാ മങ്കേഷ്‌കര്‍ ആലപിച്ച ദേശഭക്തിഗാനങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

'സാരേ ജഹാം സേ അച്ഛാ' ഉള്‍പ്പെടെ മൂന്ന് പരമ്പരാഗത ദേശഭക്തിഗാനങ്ങളാണ് പട്ടികയിലുള്ളത്. ബാക്കിയുള്ളവ വിവിധ ജനപ്രിയ സിനിമകളില്‍ നിന്നുള്ളവയാണ്. 2019-ല്‍ പുറത്തിറങ്ങിയ 'പി.എം. നരേന്ദ്ര മോദി' എന്ന സിനിമയിലെ 'സുഗന്ധ് മുഛേ ഈസ് മിട്ടീ കീ...' എന്ന ഗാനവും റെയില്‍വേ മന്ത്രാലയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in