Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം; 7 മരണം

മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം; 7 മരണം
Mumbai-Fire മുംബൈയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിച്ച് 7 പേർ മരിച്ചു. ചെമ്പൂർ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 14 -ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ പൂർണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാൻ ഇനിയും വൈകിയേയ്ക്കും. 35 നില കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ വൈകീട്ട് 7.46 ഓടുകൂടിയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടതെന്നും  7.51 ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും അഗ്നിശമന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും വയോധികരാണ്. തീപര്‍ന്നപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നവരാണ് മരിച്ചതെന്ന് കരുതുന്നു. മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന്‍ ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനും സമീപവാസിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ മറ്റു നിലകളിലുള്ള ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ 8 യൂണിറ്റ് ടാങ്കറുകൾ തീ അണയ്ക്കാൻ എത്തി. തീപിടുത്തത്തിന്‍റെ കാരണം ഇതു വരെയും വ്യക്തമായിട്ടില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in