Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ

2027 ഐ.സി.സി പുരുഷ ഏകദിന ലോകകപ്പിന്റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ വന്‍പോരാട്ടം ഒക്ടോബര്‍ 10-ന് ജോഹന്നസ്‌ബെര്‍ഗില്‍ നടക്കും. ഇന്ത്യ, പാകിസ്താന്‍, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, അഫ്ഗാനിസ്താന്‍, സിംബാബ്വെ എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഒരു ടീം കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് 'എ'യിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്.

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകമാമാങ്കത്തിന് 2027 ഒക്ടോബര്‍ രണ്ടിന് തുടക്കമാകും. ഒക്ടോബര്‍ ഏഴിന് കരുത്തരായ ഓസ്ട്രേലിയക്കെതിരെയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന്റെ ആദ്യ മത്സരം. സഹ ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരും ക്വാളിഫയര്‍ വിജയിച്ചെത്തുന്ന ഒരു ടീമും അടങ്ങുന്നതാണ് ഗ്രൂപ്പ് 'ബി'. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ആദ്യ മൂന്ന് സ്ഥാനക്കാരും, മികച്ച ഒരു നാലാം സ്ഥാനക്കാരനും ഉള്‍പ്പെടെ 7 ടീമുകള്‍ 'സൂപ്പര്‍ സെവന്‍' റൗണ്ടിലേക്ക് മുന്നേറും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 14 വരെ നടക്കുന്ന സൂപ്പര്‍ സെവന്‍ റൗണ്ട് റൗണ്ട് റോബിന്‍ മാതൃകയിലായിരിക്കും. ഇതില്‍ ആദ്യ നാലിലെത്തുന്ന ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നവംബര്‍ 21-ന് ജോഹന്നസ്ബെര്‍ഗിലാണ് കലാശപ്പോരാട്ടം. അതേസമയം, മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ നേരിട്ട് യോഗ്യത നേടാനായിട്ടില്ല. 2023-ല്‍ അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ നിലവിലെ ചാമ്പ്യന്മാരായത്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in