Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാരം ഹെൻറി ബി കാഗനും കെൻസോ സോയിക്കും

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം;  2026 രസതന്ത്ര നൊബേൽ പുരസ്കാരം ഹെൻറി ബി കാഗനും കെൻസോ സോയിക്കും

സ്റ്റോക്ക്‌ഹോം: 2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഹെൻറി ബി. കഗൻ (Henri B. Kagan), ജാപ്പനീസ് ശാസ്ത്രജ്ഞൻ കെൻസോ സോയി (Kenso Soai) എന്നിവർക്ക് ലഭിച്ചു. "അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും" (Non-linear effects and autocatalysis in asymmetric organic synthesis) കണ്ടെത്തിയതിനാണ് ഇരുവർക്കും ഈ ആഗോള അംഗീകാരം ലഭിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

അമിനോ ആസിഡുകൾ പോലെയുള്ള ചില തന്മാത്രകൾ കണ്ണാടിയിലെ പ്രതിബിംബം പോലെ രണ്ട് രൂപങ്ങളായാണ് (Mirror images) പ്രകൃതിയിൽ നിലനിൽക്കുന്നത്. എന്നാൽ ജീവജാലങ്ങളിൽ ഇവയിൽ ഏതെങ്കിലും ഒരു പ്രത്യേക പ്രതിബിംബ രൂപം മാത്രമാണ് കാണപ്പെടുന്നത്. പ്രകൃതിയിലെ ഈ രാസ ക്രമരാഹിത്യം അല്ലെങ്കിൽ 'ഹോമോചിറാലിറ്റി' (Homochirality) എങ്ങനെ സ്വമേധയാ രൂപപ്പെട്ടു എന്നത് ശാസ്ത്രലോകത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വലിയൊരു നിഗൂഢതയായിരുന്നു.

സാധാരണ ലബോറട്ടറികളിൽ ഇത്തരം രാസപ്രവർത്തനങ്ങൾ നടത്തുമ്പോൾ രണ്ട് പ്രതിബിംബ തന്മാത്രകളും തുല്യ അളവിലാണ് ലഭിച്ചിരുന്നത്. എന്നാൽ ഔഷധ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ തന്മാത്രകളുടെ ഒരു പ്രത്യേക രൂപം മാത്രമാണ് ഫലപ്രദമായി പ്രവർത്തിക്കുക. ഇരു ശാസ്ത്രജ്ഞരുടെയും കണ്ടെത്തലുകളിലൂടെ തന്മാത്രകളുടെ ഒരു പ്രത്യേക രൂപം മാത്രം കൃത്യമായി നിർമ്മിച്ചെടുക്കാനുള്ള രാസപ്രവർത്തനങ്ങൾ വികസിപ്പിക്കാൻ സാധിച്ചു. ഇത് ആധുനിക ഔഷധ നിർമ്മാണ രംഗത്ത് വലിയ വിപ്ലവത്തിനാണ് വഴിതെളിച്ചത്. ഇരുവർക്കും 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (Swedish kronor) പുരസ്കാര തുക ലഭിക്കുക. ‌ഇത് ഇരുവരും തുല്യമായി വീതിച്ചെടുക്കും.

ശാസ്ത്രജ്ഞരുടെ സംഭാവനകൾ

ഹെൻറി ബി. കഗൻ: 1986-ൽ രാസപ്രവർത്തനങ്ങളെ സ്വാധീനിക്കാനുള്ള പുതിയ രീതി കണ്ടെത്തിക്കൊണ്ട് കഗനാണ് ഇതിലേക്ക് വഴിതുറന്ന ആദ്യ നിർണായക ചുവടുവെപ്പ് നടത്തിയത്. മുൻപ് സാധ്യമല്ലെന്ന് കരുതിയ അളവിൽ ഒരു പ്രത്യേക മിറർ ഇമേജ് മോളിക്യൂൾ മാത്രം കൂടുതലായി നിർമിക്കാനുള്ള മാർഗം അദ്ദേഹം വികസിപ്പിച്ചു. 1930-ൽ ജനിച്ച അദ്ദേഹം ഫ്രാൻസിലെ യൂണിവേഴ്സിറ്റി പാരിസ്-സുഡിലെ പ്രൊഫസർ എമരിറ്റസാണ്.

കെൻസോ സോയി: കഗന്റെ ഗവേഷണത്തിന് തുടർച്ചയായി, 1995-ൽ ഹോമോചിറാലിറ്റി സാധ്യമാക്കുന്ന ആദ്യ രാസപ്രവർത്തനം കെൻസോ സോയി രൂപകല്പന ചെയ്യുകയും 2003-ൽ ഒരു പ്രത്യേക പ്രതിബിംബ തന്മാത്ര മാത്രം ഉൽപ്പാദിപ്പിക്കുന്ന രാസപ്രവർത്തനം വിജയകരമായി അവതരിപ്പിക്കുകയും ചെയ്തു. ഇതിനായി ഓട്ടോ കാറ്റലിസിസ് രാസപ്രവർത്തനം എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. 1950-ൽ ജനിച്ച അദ്ദേഹം ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് സയൻസിലെ പ്രൊഫസർ എമരിറ്റസാണ്




Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Save your stories

Sign in