Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും, അവസാന ദിനത്തിൽ പുരസ്‌കാര ചിത്രങ്ങളടക്കം 26 ചിത്രങ്ങളുടെ പ്രദർശനം

18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും, അവസാന ദിനത്തിൽ പുരസ്‌കാര ചിത്രങ്ങളടക്കം 26 ചിത്രങ്ങളുടെ പ്രദർശനം

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് സമാപനമാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.   സമാപന ദിവസമായ ഇന്ന് അന്താരാഷ്ട്ര ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ 26 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതേസമയം സമാപന സമ്മേളനത്തിന് ശേഷമായിരിക്കും അവാര്‍ഡ് നേടിയ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം നടക്കുക

കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച 31 ചിത്രങ്ങൾക്കും പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെ ചില ചിത്രങ്ങള്‍ക്ക് അനുമതി  ലഭിച്ചിരുന്നു. ഹ്രസ്വചിത്ര മത്സരവിഭാഗത്തിലെ ഗ്ലോബ്, ഭിന്തീല പാത്ത്, എ ഹാൻഡ്ഷേക്ക് എന്നീ ചിത്രങ്ങൾ, ഫോക്കസ് വിഭാഗത്തിലെ മദർ ടങ്, അൺസ്ട്രങ്, ചാപ്റ്റർ ടു, ഇന്റർനാഷണൽ വിഭാഗത്തിലെ ബേർഡ്സ് ഓഫ് വാർ, ഇൻസൈഡ്, മെലാറ്റോണിൻ, റാഹ, മെമ്മറീസ് ഓഫ് എ വിൻഡോ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, മൈ ഫാദർ ആൻഡ് ഖദ്ദാഫി, സൈലൻസ്ഡ്, ലാൻഡ് മാർക്സ്, ദ മാച്ച്, കവർ- അപ്പ്, ഫിഫ്റ്റി എയ്റ്റ്ത്ത്, ഷോട്ട് റിവേഴ്സ് ഷോട്ട്, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽപ്പെട്ട ഗൈഡഡ് ടൂർ, റിഹേഴ്സൽസ് ഫോർ എ റെവല്യൂഷൻ, വൺ ഇൻ എ മില്യൺ, നേപ്പാൾ ചിത്രമായ ബാൻഡ്-എയ്ഡ്സ് എന്നീ ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചത്. 

അതിനിടെ, മേളയില്‍ തെരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വിദഗ്ധ സമിതികള്‍ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയല്‍ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.





Related articles

See all
Popular News

'യുവ ഡോക്യുമെന്ററി ചലച്ചിത്രകാർക്കായി പ്രത്യേക പദ്ധതി നടപ്പാക്കും'; പതിനെട്ടാമത് അന്താരാഷ്...

Popular News

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടി പുനഃപരിശോധിക്കണം; മന്ത്രി പി. സ...

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in