Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അയോഗ്യരെന്ന് വിധിച്ച തമിഴ്നാട്ടിലെ 18 എംഎൽഎമാർ സുപ്രീംകോടതിയിലേയ്ക്ക്

അയോഗ്യരെന്ന് വിധിച്ച തമിഴ്നാട്ടിലെ 18 എംഎൽഎമാർ സുപ്രീംകോടതിയിലേയ്ക്ക്
മദ്രാസ് ഹൈക്കോടതി അയോഗ്യരെന്ന് വിധിച്ച തമിഴ്നാട്ടിലെ 18 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിക്കും. ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാന്‍ സജ്ജമാണെന്നും നിയമപോരാട്ടം തുടരുമെന്നും മാണ് എംഎൽഎമാരുടെ തീരുമാനം. ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയ്ക്കെതിരെ നിവേദനം നൽകിയതിന് സ്പീക്കർ അയോഗ്യരാക്കിയ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ്നാട്ടിലെ 18 എംഎൽഎമാർ തീരുമാനിച്ചു. അമ്മ മക്കൾ കഴകം പ്രസിഡന്‍റ് ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതിനിടെ ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാൻ തയ്യാറാണെന്നും എംഎൽഎമാർ പ്രതികരിച്ചു. നേരത്തെ സമാനമായ രീതിയിൽ കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന്‍റെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരി വച്ചിരുന്നുവെങ്കിലും സുപ്രീംകോടതി വിധി എംഎൽഎമാർക്ക് അനുകൂലമായി എന്നതാണ് ഇവരുടെ വാദത്തിന് ബലമേകുന്നത്. നിയമത്തിന്‍റെ പഴുതുകളുപയോഗിച്ച് വീണ്ടും മത്സരിക്കുന്നതിൽ നിന്ന് തങ്ങളെ വിലക്കാനുള്ള സാധ്യതയും കൂടി മുന്നില്‍ കണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ എംൽഎഎമാർ തീരുമാനിച്ചത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in