Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

18 അണ്ണാ ഡിഎംകെ എംഎൽഎമാർ അയോഗ്യര്‍ തന്നെ

18 അണ്ണാ ഡിഎംകെ എംഎൽഎമാർ അയോഗ്യര്‍ തന്നെ
തമിഴ്‌നാട്ടിൽ ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സ്പീക്കറുടെ തീരുമാനം അന്തിമമെന്നും കോടതി വ്യക്തമാക്കി. ദിനകരൻ പക്ഷത്തെ എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്.  ജഡ്ജി സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഗവർണറെ കണ്ട 18 എംഎല്‍എമാരെ സ്പീക്കർ പി.ധനപാലൻ അയോഗ്യരാക്കിയിരുന്നു. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജൂൺ 14ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് എം.സുന്ദറും ആണ് വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത്. സ്പീക്കർ പി.ധനപാലിന്‍റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചു എന്നാല്‍ ജസ്റ്റിസ് സുന്ദർ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. ഇതോടെ മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തൽസ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് ഉത്തരവായി. ഇതേത്തുടര്‍ന്ന് തർക്കം സുപ്രീംകോടതിയിലെത്തുകയായിരുന്നു.  തുടർന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിധി പറയാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു.  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in