Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍
  മുംബൈ: പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍. 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവത്തിലാണ് പരസ്യ കമ്പനി ഉടമയായ ഭാവേഷ് ഭിന്‍ഡെ അറസ്റ്റിലായത്. ഇഗോ മീഡിയ കമ്പനി ഉടമയായ ഭാവേഷ് ഭിന്‍ഡെയെ രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ചാണ് അറസ്റ്റിലായത്. പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഭാവേഷ് ഭിന്‍ഡെ. പരസ്യ ബോര്‍ഡ് തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിന്‍ഡെ നാടുവിടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിനു മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണ് അപകടം നടന്നത്. മുംബൈ കോര്‍പറേഷന്‍റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് വ്യാപക ആക്ഷേപമുണ്ട്. 120 അടി വലുപ്പമുള്ള പരസ്യബോര്‍ഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിന്‍ഡെ മുന്‍പും ഒട്ടേറെ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in