Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ക്രൈസ്റ്റ് ചർച്ചിലെ വെടിവെയ്പ് ഭീകാരാക്രമണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി

ക്രൈസ്റ്റ് ചർച്ചിലെ വെടിവെയ്പ് ഭീകാരാക്രമണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി
ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെയ്പ് ഭീകാരാക്രമണം ആണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൽ. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 50 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, അക്രമി ഓസ്‌ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് അക്രമി പള്ളിക്കുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്

Related articles

See all
Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

BIG BEAUTIFUL BILL| 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി; ട്രംപ് ഇ...

Latest News

പാക് ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘത്തില്‍ ആരൊ...

Latest News

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടയ്ക്കാന്‍ പാക് തീരുമാനം; വ്യാപാരബന്ധം അവസാനിപ്പിക്ക...

Save your stories

Sign in