'ഇതൊന്ന് കേള്‍ക്കൂ..ഈ ദുരിതം കേട്ടാല്‍ ശരിക്കൊന്ന് ഉറങ്ങാൻ പറ്റുമോ?'; പ്രവാസികളുടെ മടക്കത്തില്‍ സര്‍ക്കാരുകളോട് വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
June 03, 2020
1 min read
•
Updated: July 08, 2026
വിദേശരാജ്യങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കങ്ങൾ തുടരുന്നത് ആശാസ്യമല്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ആളുകളെ എത്രയും വേഗത്തിൽ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിൽ നിർത്തുകയല്ല ലക്ഷ്യമെന്നും പ്രവാസികളുടെ ദുരിതം കേട്ടാൽ ഉറങ്ങാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വിദേശരാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഗൾഫിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കങ്ങൾ തുടരുന്നത് ആശാസ്യമല്ല. പരമാവധി ആളുകളെ കൊണ്ടുവരാനും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനുമാണ് സംസ്ഥാനം ആവശ്യപ്പെടേണ്ടത്. ആളുകൾ വരുന്നതിനനുസരിച്ച് എയർപോർട്ടുകളിൽ പരിശോധന നടത്തേണ്ടതും, ക്വാറന്റെൻ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും സംസ്ഥാന സർക്കാർ തന്നെയാണ്. അതാണല്ലോ നമ്മൾ എല്ലാ കാര്യത്തിനും സുസജ്ജമാണ് എന്ന് പറയുന്നതിന്റെ അർത്ഥം. ഇത് രാഷ്ട്രീയമായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പറയുന്നതല്ല. പ്രതിദിനം രാവും പകലുമില്ലാതെ ദുരിതങ്ങളും സങ്കടങ്ങളും പറയാൻ വിദേശത്ത് നിന്ന് ഒരു 300 ഫോണെങ്കിലും ലഭിക്കുന്ന ഒരു ജനപ്രതിനിധിയുടെ ആവശ്യമായി എടുത്താൽ മതി.
ഇത് കേൾക്കൂ. ഇത് കേട്ടാൽ പിന്നെ ശരിക്കൊന്ന് ഉറങ്ങാൻ പറ്റുമോ?
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10